ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.
മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ആക്രമണത്തിന് കാരണം വ്യക്തമല്ല.