അരീക്കോട് : നാളെ വിവാഹം നടക്കാനിരുന്ന മകളെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരം സ്വദേശിനി ആതിരയാണ് പിതാവ് രാജന്റെ കുത്തേറ്റ് മരണപ്പെട്ടത്. പ്രണയിക്കുന്ന യുവാവുമായുള്ള വിവാഹം നാളെ നടക്കാനിരിക്കെയാണ് കൊലപാതം. പിതാവിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നില്ല വിവാഹം നടത്തുന്നത്. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കൊലപാതകമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകളെ കുത്തുകയായിരുന്നു. രാജനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത് വരുന്നു.