കൊട്ടാരക്കരയില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു

293

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. പെരുങ്കുളം ചെറു കോട്ടുമത്തില്‍ ജ്യോതിഷ പണ്ഡിതന്‍ തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജ്ജനം( 68) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അശോകന്‍ (47 ) പോലീസ് കസ്റ്റഡിയിലാണ്.മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ആളാണ് അശോകന്‍ എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം .മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള അ​ശോ​ക​ന്‍ പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​കാ​രി​യാ​കാ​റു​ള്ള​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ ചി​കി​ത്സ ന​ല്‍​കാ​റു​ള്ള​താ​യും പ​റ​യു​ന്നു. പു​ല​ര്‍​ച്ചെ അ​ശോ​ക​ന്‍ കൈ​യി​ല്‍ കി​ട്ടി​യ കൊ​ടു​വാ​ളെ​ടു​ത്ത് അ​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വ​യ്ക്കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യെ​ങ്കി​ലും കൈ​യി​ല്‍ കൊ​ടു​വാ​ളു​മാ​യി നി​ല്‍​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടാ​തെ മടങ്ങുകയായിരുന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ അ​ശോ​ക​നെ കീ​ഴ്പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ഇതിനു ശേഷമാണ് അശോകനെ കസ്റ്റഡിയില്‍ എടുത്തത്.

NO COMMENTS