പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ വെടിവെച്ച്‌ കൊലപ്പെടുത്തി

235

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ വെടിവെച്ച്‌ കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഭംഗറില്‍ പവര്‍ഗ്രിഡിനെതിരെ ഒന്നരവര്‍ഷമായി സമരമുഖത്തുള്ള ഹഫീസുള്‍ മൊല്ലയെയാണ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്. മച്ചിഭംഗയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിക്കിടയിലേക്ക് തൃണമൂലുകാര്‍ അക്രമം അഴിച്ചു വിട്ടു. ഇതിനിടെ തൃണമൂല്‍ ഗുണ്ടയായ അറബുലിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വെടിവെച്ചതെന്നും അക്രമം തടയാതെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

NO COMMENTS