മനാമ : മലയാളി യുവാവ് ബഹ്റൈനില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 38 കാരനെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അതേസമയം ബഹ്റൈനില്‍ വന്നിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ എന്നാണ് അറിയുന്നത്. ഭാര്യയും ഒരു മകനുമുണ്ട്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.