ഫറോക്ക് : നല്ലളം ബസാര്‍ പുല്ലിത്തൊടിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ മാതാവിനെ വെട്ടിക്കൊന്നു. നല്ലളം എടക്കോട്ട് പരേതനായ അഹമ്മദ് കോയയുടെ ഭാര്യ സൈനബ(80)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സൈനബയുടെ മകന്‍ സഹീറി(48)നെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ബന്ധുവിന്റെ കല്യാണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സഹീര്‍ മാതാവ് സൈനബയുടെ പുറത്ത് അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സഹീര്‍ 32 വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. അസി.കമ്മീഷണര്‍ റസാഖ്, കോസ്റ്റല്‍ സിഐ സതീശന്‍, നല്ലളം സിഐ രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.