കൊല്ലം : കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്നാണ് അച്ഛന്‍ മകനെ കുത്തിക്കൊന്നത്. തൊടിയൂരില്‍ ചേമത്ത് കിഴക്കതില്‍ ദീപന്‍ (28) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.