കാശ്മീരില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

142

ശ്രീനഗര്‍ : കാശ്മീരില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബാരമുള്ള ജില്ലയിലെ ഉറിയിലാണ് 9 വയസുകാരി ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും മകനും അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ്‌ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ വനപ്രദേശത്ത് കണ്ടെത്തുകയായിരുന്നു. രണ്ടാനമല്ല കുറ്റം സമ്മതിച്ചിട്ടുണ്ട്. മ​ക​ളു​ടെ കൂ​ടെ തന്‍റെ ഭ​ര്‍​ത്താ​വ് കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധം മൂലമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, സം​ഭ​വ ദി​വ​സം രണ്ടാനമ്മയായ ഫഹ്മീദ (24) പെ​ണ്‍​കു​ട്ടി​യെ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. 14 കാരനായ മകന്‍ കൂട്ടുകാരായ കാസിര്‍ അഹമ്മദി(19) നും മറ്റൊരു 14 കാരനുമൊപ്പം ഈ സമയം ഇവിടെയെത്തി. മറ്റൊരു പ്രതിയായ നാസര്‍ അഹമ്മദ് ഖാ(28)നും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച്‌ മകനും കൂട്ടുകാരും പെണ്‍കുട്ടിയെ മൃഗീയ ലൈംഗിക പീഡനത്തിനിരയാക്കി. അ​വ​ശ​യാ​യ പെ​ണ്‍​കു​ട്ടി​യെ പിന്നീട് ര​ണ്ടാ​ന​മ്മ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ മകന്‍ പെണ്‍കുട്ടിയുടെ തലയില്‍ കോടാലിയ്ക്ക് അടിക്കുകയും ചെയ്തു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ കു​ട്ടി​യു​ടെ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം ആ​സി​ഡ് ഒ​ഴി​ച്ച്‌ വി​കൃ​ത​മാ​ക്കി​യ ശേ​ഷം കു​റ്റി​ക്കാ​ട്ടി​ല്‍‌ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കോടാലി, കത്തി തുടങ്ങിയ ആയുധങ്ങളും വസ്തുക്കളും പോലീസ് പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

NO COMMENTS