തിരുവനന്തപുരം : തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി. വഴക്കിനെ തുടര്‍ന്ന് കന്യമ്മയെ മാരിയപ്പന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.