പട്യാല: പഞ്ചാബിലെ പട്യാലയില്‍ വിവാഹിതയായ 23കാരിയെ കുത്തിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് ആരോപണം. വീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ച 23കാരിയെയാണ് വീട്ടില്‍ വെച്ച് സഹോദരനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. പട്യാലയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം.പട്യാലയിലെ ഒരു സ്കൂളില്‍ പ്യൂണാണ് ബിയാന്ത്, മഞ്ജിത്ത് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരികയുമായിരുന്നു ഇതിനിടെയാണ് ഇരുവരും വിവാഹിതരായത്. ആഗസ്ത് മുപ്പതിന് പട്യാലയിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു മഞ്ജിതും 25കാരനായ ബിയാന്ത് സിംഗും വിവാഹിതരാവുന്നത്.വീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി മറ്റൊരു യുവാവിനെ വിവാഹം കഴിച്ച 23കാരി വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെടുന്നത്.വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ച കുടുംബാംഗങ്ങള്‍ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ബിയാന്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇരുവരും ചേര്‍ന്ന് ഭാര്യവീട്ടിലെത്തി മടങ്ങിപ്പോരും നേരം അമ്മയുടെ നിര്‍ബന്ധത്താല്‍ ഭാര്യയെ വീട്ടിലാക്കി ബിയാന്റ് സിംഗ് തിരിച്ചു വരികയായിരുന്നു.യുവതിയുടെ സഹോദരനെതിരെയും അമ്മാവനെതിരെയും കേസെടുത്ത പൊലീസ് അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അമ്മ റാണയാണ് മകള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചത്കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് 30,000 രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ എഫ്‌ഐആറില്‍ ബിയാന്ത് സിംഗിന്റെ പേരുചേര്‍ക്കമെന്ന് കാണിച്ച് ബിയാന്തിനെ ഭീഷണിപ്പെടുത്തിയെന്നും ആരോ പണമുണ്ട്..