കോട്ടയം: ഒന്നര മാസം മുമ്ബ് കാണാതായ വ്യക്തിയുടെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ചാണകക്കുഴിയില്‍ തള്ളിയതാണെന്നാണ് സംശയം. മുണ്ടക്കയം വണ്ടന്‍പതാലില്‍ നിന്ന് കാണാതായ അരവിന്ദന്റെ മൃതദേഹമാണ് ചാണകക്കുഴിയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ജോലിക്ക് പോയ അരവിന്ദന്‍ പിന്നെ തിരിച്ചു വരാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജുലായിലാണ് അരവിന്ദനെ കാണാതായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.അരവിന്ദന്റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യയും മക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ന്വേഷിച്ച് പോയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. ഒപ്പം ജോലി ചെയ്തിരുന്ന ആളോട് വിവരം അന്വേഷിച്ചെങ്കിലും അരവിന്ദന്‍ ജോലിക്ക് വന്നില്ലെന്നായിരുന്നു മറുപടി.എന്നാല്‍ പോലീസ് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവ ദിവസം ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. അരവിന്ദനെ കാണാതായതിനു ശേഷം ഒപ്പം ജോലി ചെയ്യുന്ന വ്യക്തി പലപ്പോഴും സ്വഭാവഹത്യ ആരോപിച്ച് പ്രചരണം നടത്തിയതായി അരവിന്ദന്റെ ഭാര്യയും മക്കളും പറഞ്ഞു.