ഗംഗാ നദിയില്‍ സ്നാനം ചെയ്ത് മടങ്ങിയ ദമ്പതികളെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു ; ഭാര്യ മരിച്ചു

170

ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ഗംഗാ നദിയില്‍ സ്നാനം ചെയ്ത് മടങ്ങുകയായിരുന്ന ദമ്പതികളെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ അലിഗഡ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരണം കൂട്ടബലാത്സംഗത്തെ തുടര്‍ന്നായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ മരണം ബലാത്സംഗം മൂലമല്ലെന്ന് കണ്ടെത്തി. ജുലായ് 29ന് ഓടുന്ന കാറില്‍ നിന്നും യുവതിയെയും പതിനാല് കാരിയായ മകളെയും വിലിച്ചിറക്കി കൂട്ട ബലാത്സംഗം ചെയ്ത ബുലന്ദേശ്വറിലെ എന്‍എച്ച്‌91ല്‍ വച്ച്‌ തന്നെയാണ് ഈ സംഭവവും നടന്നത്.
ഞായറാഴ്ച വൈകീട്ട് ഉടന്‍ വീട്ടിലെത്തുമെന്ന് പറഞ്ഞ് യുവതി തന്റെ സഹോദരപുത്രന്‍ ധീരുവിനെ വിളിച്ചിരുന്നു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനാല്‍ അമ്മാവന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അമ്മാവനെ കുത്തേറ്റ നിലയിലും അമ്മായിയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.രണ്ട് പേര്‍ ചേര്‍ന്ന് വിജനമായ സ്ഥലത്ത് വച്ച്‌ ദമ്ബതികളെ അക്രമിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ ഉപദ്രവിക്കാറുണ്ടെന്ന് എസ്പി സുനില്‍കുമാര്‍ സിങിന് മരിച്ച സ്ത്രീയുടെ വീട്ടുകാര്‍ മൊഴി നല്‍കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്.

NO COMMENTS

LEAVE A REPLY