അവിഹിത ബന്ധം സംശയിച്ച്‌ ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്‍റെ തലയറുത്ത യുവാവ് അറസ്റ്റില്‍

200

ന്യൂഡല്‍ഹി: അവിഹിത ബന്ധം സംശയിച്ച്‌ ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്റെ തലയറുത്ത യുവാവ് അറസ്റ്റില്‍. വിവാഹ മോചനത്തിനുശേഷവും തന്റെ ഭാര്യയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയെന്നുള്ള സംശയമാണ് കൊലപാതകത്തിനു കാരണം. ഗുഡ്ഗാവില്‍ കാര്‍ ഡ്രൈവറായി ജോലി നോക്കുന്ന മുകേഷ് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ പ്രിയങ്കയുടെ മുന്‍ ഭര്‍ത്താവ് രോഹിത്താണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞമാസം ഒമ്ബതിന് രോഹിതിനെ കൊലപാതകസംഘം ഒരുമിച്ചു മദ്യപിക്കാന്‍ ക്ഷണിച്ചു. ദ്വാരക-ഗുഡ്ഗാവ് എക്സ്പ്രസ്വേയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ ഇവര്‍ ഒരുമിച്ചു മദ്യപിച്ചു. ഇതിനുശേഷം കാറില്‍വച്ച്‌ മുകേഷും സഹായിയും ചേര്‍ന്ന് രോഹിത്തിനെ കഴുത്തുഞെരിച്ച്‌ ബോധരഹിതനാക്കി.

പിന്നീട് മുകേഷ് രോഹിതിന്റെ തലയറുക്കുകയായിരുന്നു. തുടര്‍ന്ന് രോഹിതിന്റെ തലയില്ലാത്ത മൃതദേഹം വഴിവക്കില്‍വച്ച്‌ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. ഉടലിന്റെ തലഭാഗം പോളിത്തീന്‍ കവറിലാക്കി ദ്വാരക സെക്ടര്‍ 20ലെ പാര്‍ക്കില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞദിവസം രോഹിതിന്റെ പിതാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കൊലപാതക സമയത്ത് മുകേഷിനൊപ്പമുണ്ടായിരുന്ന രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്യിട്ടുണ്ട്. പ്രിയങ്കയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനൊപ്പമാണ് മുകേഷ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY