ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന കേസില്‍ ഹരിയാനയിലെ സിറ്റിംഗ് ജഡ്ജി അറസ്റ്റില്‍. ഗീതാജ്ഞലി ഗാര്‍ഗിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജസ്റ്റിസ് രവ്നീത് ഗാര്‍ഗിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ജൂലൈയില്‍ ഗുഡ്ഗാവിലെ പോലീസ് ലൈനിലാണ് ഗീതാഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. രവ്നീത് ചീഫ് ജ്യുഡിഷല്‍ മജിസ്ട്രേറ്റ് ആയിരിക്കെയാണ് കൊലപാതകം നടക്കുന്നത്.ആത്മഹത്യയെന്ന് പോലീസ് എഴുതിയത്തള്ളാന്‍ തുടങ്ങിയ കേസ്, ഗീതാഞ്ജലിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഗീതാഞ്ജലിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി അവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.ഗീതാഞ്ജലിക്ക് ആദ്യത്തെ കുട്ടി പിറന്നത് മുതല്‍ രവ്നീതും കുടുംബവും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞ് ആയതോടെ പീഡനം വര്‍ധിച്ചു.