മൂന്ന് വയസ്സുകാരിയെ ജോലിക്കാരന്‍ പീഡിപ്പിച്ച്‌ കൊന്നു

174

ഗുഡ്ഗാവ്: പിതാവിന്റെ ജോലിക്കാരന്‍ മൂന്ന വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്നു. കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്‌ട്കാരന്റെ കീഴില്‍ ഇലക്‌ട്രിഷന്‍ ജോലി ചെയ്യുന്ന യുവാവ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിരസിക്കുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. ചൊവ്വാഴ്ച പട്ടേല്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
കുട്ടിയെ വീടിനടുത്തുള്ള മുറിയിലായിരുന്നു പ്രതിയായ മുഹമ്മദ് അന്‍വര്‍ താമസിച്ചിരുന്നത്.
കുട്ടിയോട് ഇയാള്‍ അടുപ്പം കാണിക്കുകയും കളിക്കാന്‍ സാധനങ്ങള്‍ വാങ്ങി കൊടുക്കുകയും ചെയ്യുന്നത് സ്ഥിരമായിരുന്നു. വീട്ടിന് പുറത്ത് കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടാണ് ഇയാള്‍ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയത്.റോഡിലൂടെ കുട്ടിയുമായി അന്‍വര്‍ നടന്ന് പോകുന്നത് കണ്ടവരുണ്ടായിരുന്നു. പിന്നീട് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന് മൃതദേഹം ശികാര്‍പ്പൂര്‍ വിലേജിലെ പാടത്ത് ഉപേക്ഷിച്ചു എന്ന് ഇയാള്‍ സമ്മതിച്ചു.

NO COMMENTS

LEAVE A REPLY