അവിഹിതബന്ധം കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

164

ദില്ലി: അവിഹിതബന്ധം കണ്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൂട്ടി. രണ്ട് കുട്ടികളുടെ അമ്മയായ സുമനെ(36)യാണ് ഭര്‍ത്താവ് പ്രേം സിങ് വെട്ടിക്കൊന്നത്. അടുക്കള കത്തി ഉപയോഗിച്ച്‌ ശരീരത്തിലുടനീളം വെട്ടുകയായിരുന്നു. 24 വെട്ടുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
ദില്ലിയിലെ വികാസ് വിഹാറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് യുവതി സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ഭാര്യ ആക്രമിച്ചതിന് ശേഷം ഇരുകൈകളിലേയും ഞെരമ്ബ് മുറിച്ച്‌ പ്രേം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തുമ്ബോള്‍ രക്തത്തില്‍ മുങ്ങി കിടക്കുന്ന സുമനെയാണ് കാണുന്നത്. അരികില്‍ പ്രേമും ഇരിക്കുന്നുണ്ടായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം എടുത്ത് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേമിന്റെ അവസ്ഥ അതീവ ഗുരുതരമാണ്.
8ഉം 12ഉം വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളെ രാവിലെ ബന്ധുവിന്റെ വീട്ടിലാക്കി തിരിച്ചെത്തിയതിന് ശേഷമാണ് പ്രേം ഭാര്യയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിത ബന്ധത്തെ ചൊല്ലി ഇരുവരും വീട്ടില്‍ സ്ഥിരമായി തര്‍ക്കുമുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
ഭാര്യയെ ആക്രമിക്കുമ്ബോള്‍ പ്രേം അമിതമായി മദ്യപിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊലപാതകം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ വ്യക്തമായ അറിവുകള്‍ ലഭിച്ചിട്ടില്ല. അബോധാവസ്ഥയില്‍ കഴിയുന്ന പ്രേമിന്റെ നില മെച്ചപ്പെട്ടാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY