ഖാസിയാബാദ് : പശുവിനെ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ പരസ്പരം വെടിയുതിര്‍ത്ത അയല്‍വാസികള്‍ മരിച്ചു. ഖാസിയാബാദിലെ വിജയനഗറിലുള്ള പ്രേമാവതി (60), രവീന്ദ്ര (25) എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട പ്രേമാവതിയുടെ സ്ഥലത്തിന് അടുത്ത് പശുക്കളെ കെട്ടുന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ചാണകവും മറ്റും രാജേന്ദ്രയുടെ സ്ഥലത്തേയ്ക്ക് വരുന്നതിനെ പ്രേമാവതിയും രവീന്ദ്രയും ചോദ്യം ചെയ്തു. ഇതോടെ തോക്കുമായെത്തിയ അയല്‍വാസിയായ ഗോലുവും സംഘവും ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.