മൂവാറ്റുപുഴ • കോടനാട് മീന്‍പാറയില്‍ ഏഴു വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി. തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം കുഴിച്ചിട്ടു. കോടനാട് സ്വദേശി വസുദേവാണ് കൊല്ലപ്പെട്ടത്. പിതാവ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതായി അമ്മ കഴിഞ്ഞ ദിവസം പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിതാവ് പിടിയിലായത്.