യുവാവ് അമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

151

സുല്‍ത്താന്‍ ബത്തേരി: മദ്യപിച്ചെത്തിയ യുവാവ് അമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. വയനാട് പഴുപ്പത്തൂര്‍ കാവുങ്കര കോളനിയിലെ ബാലകൃഷ്ണന്‍റെ ഭാര്യ ചന്ദ്രിക (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ (27) ബത്തേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രദീപ് അമ്മയുമായി വഴക്കുണ്ടാക്കുകയും വടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ബത്തേരി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

NO COMMENTS

LEAVE A REPLY