പാലക്കാട്: പാലക്കാട്ടുനിന്ന് ഒരാഴ്ച മുന്‍പ് കാണാതായ മധ്യവയസ്കനെ വീട്ടുകാര്‍ ചേര്‍ന്ന് കൊല്ലപ്പെടുത്തിയെന്ന് പോലീസ്. പുതുപരിയാരം സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മണികണ്ഠനെ കൊല്ലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ അഞ്ചാം തിയതി മുതലാണ് മണികണ്ഠനെ കാണാതായത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.മണികണ്ഠന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടെന്നാണ് പോലീസിന് ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരന്‍മാരുണ്ട്. സംഭവത്തില്‍ സഹോദരനും പിതാവും ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്ത് വരികയാണ്. കൃത്യം നടത്തിയത് ആരോക്കെ ചേര്‍ന്നാണ്, ആരാണ് സൂത്രധാരന്‍ എന്ന കാര്യങ്ങള്‍ അറിയാനാണ് പോലീസ് ചോദ്യം ചെയ്യുന്നത്.