ഹൈദരാബാദ്• പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി. ജീന്‍സും ടീ ഷര്‍ട്ടും ബുര്‍ഖയും ധരിച്ച നിലയിലായിരുന്നു അമീന മല്യയുടെ ജഡം. സംഭവത്തില്‍ അമീനയുടെ വീടിനടുത്തുള്ള പച്ചക്കറിക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. ഞായര്‍ വൈകുന്നേരം ഹൈദരാബാദിലെ ഹൈടെക്ക് ഹബിനോടു ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്.ഹൈദരാബാദിലെ ഫലക്നുമ മേഖലയിലാണ് അമീന താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്തായിരുന്നു പച്ചക്കറിക്കച്ചവടക്കാരനായ അക്ബറിന്റെ (24) താമസവും. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ അമീനയുമായി ഇഷ്ടത്തിലായിരുന്നു.പണം ചോദിച്ചതിനെ അമീന എതിര്‍ത്തതിനെത്തുടര്‍ന്ന് അക്ബര്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചു.വീട്ടുകാരെ വിവരം അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന പേരില്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
പീഡിപ്പിച്ചശേഷം തല പലതവണ പാറയിലിടിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തലയിലെ മുറിവില്‍നിന്ന് രക്തം പോകുന്നുണ്ടായിരുന്നു. അക്ബര്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതു സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.