പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്നു

165

ലഹ്നൗ : പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ ദിവസങ്ങള്‍ക്കുള്ളില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്നു. ഉത്തര്‍ പ്രദേശിലെ രാംപൂരിലാണ് സംഭവം. എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഛോട്ടു എന്ന് വിളിക്കുന്ന സലിമാണ് 10 വയസ്സുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.കൂട്ടുകാരിയുടെ വീട്ടില്‍ പോകാനിറങ്ങിയ കുട്ടിയെ സലിം തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കഷ്ണങ്ങളായി മുറിച്ചു മാറ്റി പ്ലാസ്റ്റിക് കവറുകളിലാക്കി മറവ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റകൃത്യത്തിന് കൂട്ടു നിന്നതിന് പ്രതിയുടെ അച്ഛനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു.സലിമും മാതൃസഹോദരന്‍ ജുനൈദും കൃത്യത്തിനു ശേഷം ഒളിവിലാണ്.

NO COMMENTS

LEAVE A REPLY