ചണ്ഡീഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് ജഗദീഷ് ഗഗ്നേജ അന്തരിച്ചു. 68 കാരനായ ഗഗ്നേജ പഞ്ചാബിലെ സഹ സംഘചാലകായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്തിലായിരുന്നു ഇദ്ദേഹത്തിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നിറയൊഴിച്ചത്. ഗുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ലുധിയാനയിലെ ഹിറോ ഡി.എം.സി ഹൃദയാസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇന്ന് അന്തരിച്ചത്.
പഞ്ചാബിലെ ആര്‍എസ്‌എസിനേയും ബിജെപിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തനായ നേതാവായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയിലിരിക്കേയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
ഇന്ന് രാവിലെ 9.16 നാണ് മരണം സ്ഥിരീകരിച്ചത്. പ്രചാരകനായി ആര്‍എസ്‌എസ് പ്രവര്‍ത്തനം ആരംഭിച്ച ജഗദീഷ് ഗാഗ്നേജ പിന്നീട് സൈന്യത്തില്‍ ചേരുകയും 40 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം തിരികെ ആര്‍എസ്‌എസിലേക്ക് വരികയുമായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വൈകിട്ട് നാലിന് ജലന്ധറില്‍ സംസ്കരിക്കും.