അഹമ്മദാബാദ് • ഗുജറാത്തില്‍ രണ്ട് പുരോഹിതന്മാരെ അജ്ഞാതരായ അക്രമികള്‍ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ ജില്ലയോടു ചേര്‍ന്നുള്ള കലോല്‍ താലൂക്കിലെ സജി ഗ്രാമത്തിലുള്ള സിദ്ധനാഥ് മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. മോഷണത്തിനെത്തിയവര്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസെങ്കിലും മുന്‍വൈരാഗ്യം മൂലം കൊല നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.മുഖ്യപുരോഹിതനായ ദിലീപ്ഗിരി മഹാരാജ്, സഹായി ഈശ്വരന്‍ മഹാരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്ബോള്‍ മഴുകൊണ്ട് വെട്ടിയാണ് ഇരുവരെയും വധിച്ചത്. ക്ഷേത്രവും അതിനോടു ചേര്‍ന്ന ആശ്രമവും ആണ് ഇവിടെയുള്ളത്.വിലപിടിച്ച പല സാധനങ്ങളും മോഷണം പോയിട്ടില്ല. അതിനാലാണ് മുന്‍വൈരാഗ്യം മൂലമാണ് കൊലപാതകം എന്ന് സംശയിക്കുന്നത്. ആശ്രമത്തിനുള്ളിലുള്ളവരെയും ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു