കൊച്ചി : പെരുന്പാവൂര്‍ കുറുപ്പംപടി പ്രളയക്കാട് മരുമകന് അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുലിക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ (60) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മരുമകനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. മരുമകന്റെ അമിത മദ്യപാനം എതിര്‍ത്തതും സ്വത്ത് തര്‍ക്കവുമാണ് പ്രകോപിപ്പിച്ചതെന്നാണ് വിവരം.