ഗുര്‍ദാസ്പൂര്‍: കുടിപ്പകയെ തുടര്‍ന്നു ദളിത് യുവാവിനെ ഗുണ്ടാസംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സുഖ് ചെയ്ന്‍ സിംഗ് എന്ന് 20 കാരനാണു കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഗുണ്ടാസംഘം യുവാവിന്‍റെ കാല്‍ മുറിച്ചു മാറ്റിരുന്നു. മുറിച്ചു മാറ്റിയ കാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.സംഭവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവാവിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അകാലിദള്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധു ആണെന്നു കോണ്‍ഗ്രസ് നേതാവ് അമരീന്തര്‍ സിംഗ് ആരോപിച്ചു.