ബംഗളുരു: ആര്‍എസ്‌എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു. ആര്‍എസ്‌എസ്-ബിജെപി നേതാവായ ആര്‍.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ആര്‍എസ്‌എസിന്‍റെ ശിവാജിനഗര്‍ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയില്‍ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുരേദ്രഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. രുദ്രേഷ് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.