കാസര്‍ഗോഡ് : യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. കാലിച്ചാനടുക്കം കോളനിയിലെ നാരായണി (37) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അന്പാടി (45) യെ അന്പലത്തുറ പോലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്തത്തില്‍ കുളിച്ച നാരായണിയെയാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്പി കെ.ദാമോദരന്‍, നീലേശ്വരം സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്പാടിയെ അറസ്റ്റുചെയ്യുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.