പട്ന : ഭക്ഷണം വിളമ്പാന്‍ വൈകിയതിന് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ബീഹാറിലെ ഭോജ്പൂര്‍ സ്വദേശി ശിവ്മംഗള്‍ റാം ആണ് അറസ്റ്റിലായത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഭാര്യയായ ദുര്‍ഗാ ദേവിയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അവര്‍ ഭക്ഷണം വിളന്പാന്‍ വൈകി. ഇതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വൈകി ഭക്ഷണം വിളമ്പിയ ഭാര്യയ്ക്കു നേരെ കയര്‍ത്ത ഇയാള്‍ മൂച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും ശിവ്മംഗള്‍ അകത്തേയ്ക്ക് കയറ്റിയില്ല. ദുര്‍ഗ്ഗയെ രക്ഷിക്കാന്‍ ശ്രമിച്ച ശിവ്മംഗള്‍ റാമിന്‍റെ അമ്മാവന് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേയ്ക്കും ദുര്‍ഗ മണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്ത പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.