മദ്യത്തിന്‍റെ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി

178

കണ്ണൂര്‍: മദ്യത്തിന്‍റെ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി. കണ്ണൂര്‍ പയ്യാവൂര്‍ ചാമക്കാലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉച്ചയോടെ മദ്യലഹരിയില്‍ എത്തിയ ഭര്‍ത്താവ് സണ്ണി ഭാര്യ ലീനയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സണ്ണി കൈ ഞരന്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ രണ്ട് മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സണ്ണി ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY