ജെഎംഎം നേതാവിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

182

ജാര്‍ഖണ്ഡ് • ജെഎം​എം നേതാവ് ഉപേന്ദ്രസിങ്ങിനെ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തില്‍ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കഴിഞ്ഞ വര്‍ഷം ബിസിനസ് പങ്കാളി കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് സിങ്. ജാമ്യത്തില്‍ കഴിയവേ അഭിഭാഷകനെ കാണാനെത്തിയതായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംഷെഡ്പൂര്‍ വെസ്റ്റില്‍ സ്ഥാനാര്‍ഥിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. ജനം മര്‍ദിച്ചവശരാക്കിയ നിലയിലായിരുന്നു ഇവര്‍. പരിഭ്രാന്തരായി ഓടിയ അഭിഭാഷകരില്‍ ഒരു വനിതയ്ക്കു വീണു പരുക്കേറ്റു.

NO COMMENTS

LEAVE A REPLY