മാള: വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിക്കുളങ്ങര സ്വദേശിനിയായ സുനിതയാണ് (45) മരിച്ചത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് മരണം.
ഇന്നലെ വൈകിട്ട് മകന് വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത് സമീപത്ത് അച്ഛന് ബാബുവും ഉണ്ടായിരുന്നു. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിതീകരിക്കുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വെള്ളിക്കുളങ്ങര സ്വദേശികളായ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി കൊടവത്തുക്കുന്നിലാണ് താമസം.