ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഷകാര്‍പൂര്‍ റെയില്‍ വേ ട്രാക്കിന് സമീപത്തുവെച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. സ്കൂളില്‍ വെച്ച് കുട്ടിക്‌അള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്ബോള്‍ പ്രതി സഹപാഠികളുടെ സഹായത്തോടെ ഇരയെ കുത്തി വീഴ്ത്തുകയായിരുന്നു. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.