തലയോലപ്പറമ്പ് മാത്യുവിന്‍റെ കൊലപാതകം; കാരണം പണമിടപാടിലെ തര്‍ക്കം

197

കോട്ടയം: തലയോലപ്പറമ്ബില്‍ എട്ട് വര്‍ഷം മുമ്ബ് കാണാതായ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് വെളിപ്പെടുത്തല്‍. കള്ളനോട്ട് കേസില്‍ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ ഇരുനില കെട്ടിടത്തിന്റെ അടിത്തറ പൊളിച്ച്‌ പൊലീസ് ഇപ്പോള്‍ പരിശോധിക്കുകയാണ്. പ്രതി അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും അനീഷ് ഈടായി നല്‍കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണം. മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്. ഇവിടെ പ്രതിയെ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.

NO COMMENTS

LEAVE A REPLY