പാറശാല: തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല മരിയാപുരത്തിന് സമീപം അനില്‍കുമാറിനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അനിലിനെ വീടിന് സമീപത്തെ റോഡില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൂര്‍വ്വ വൈര്യാഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലീസ് തിരയുന്നുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യകതമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭത്തില്‍ പ്രതിഷേധിച്ച് ബിജെപി ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.