നെല്ലിമൂട്ടില്‍ മാറനല്ലൂര്‍ സ്വദേശി സാം ജെ. വത്സലൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദര ങ്ങളായ പാസ്റ്റർമാർ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
നെല്ലിമൂട് കനാൻ മെലഡിയില്‍ സഹോദരങ്ങളായ സാംരാജ് (47), ഡേവിഡ് രാജ് (45) സമ്ബത്ത് രാജ് (37) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
സമ്ബത്ത് രാജിന്റെ തേമ്ബാമുട്ടത്തുള്ള പെന്തകോസ്റ്റ് മിഷൻ ചര്‍ച്ചിലെ കിണറില്‍നിന്ന് വെള്ളം കോരുന്ന തിലും വസ്തു സംബന്ധിച്ചുള്ള തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമായത്. ഡേവിഡ് രാജിന്റെ ഭാര്യ ഡോ.ലീനയുടെ ബന്ധുവാണ് സാം ജെ. വത്സലൻ. സാമിന്റെ വീടിനോട് ചേര്‍ന്ന് സാമിന്റെ ഭാര്യാപിതാവ് നല്‍കിയ സ്ഥലത്താണ് സമ്ബത്ത് രാജിന്റെ ഗോല്‍ഗുത്താ മിഷന്റെ ചര്‍ച്ച്. ചര്‍ച്ചിലെ കിണറില്‍നിന്നാണ് സാമിന്റെ കുടുംബം വെള്ളമെടുത്തത്. എന്നാല്‍ അടുത്തിടെ കിണറില്‍ നിന്ന് വെള്ളം ശേഖിക്കുന്നത് തടഞ്ഞു. ഇത് സംബന്ധിച്ച് ഇരുവിഭാഗങ്ങളും തര്‍ക്കമുണ്ടായി. ശനിയാഴ്ച രാത്രിയില്‍ നെല്ലിമൂട്ടിലെ വീട്ടിലെത്തിയ സാം പ്രതികളുടെ വീടിന് നേരെ ആക്രമണം നടത്തി. ശേഷം പതിനൊന്നുമണിയേടെ തിരിച്ചെത്തിയാണ് വീട്ടുകാരുമായി തര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്പ ദേവയ്യ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം എസ്.എച്ച്.ഒ അജി ചന്ദ്രൻ നായര്‍. എ, വെള്ളറട ഇൻസ്‌പെക്ടര്‍ ഒഫ് പൊലീസ് ധനപാലൻ, കാഞ്ഞിരംകുളം സബ് ഇൻസ്‌പെക്ടര്‍മാരായ രമേശ് ജി.എസ്, ടൈറ്റസ്. ആര്‍, ഗോപാലകൃഷ്ണൻ, കാഞ്ഞിരംകുളം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍ റോയി, കാഞ്ഞിരംകുളം സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിമല്‍കുമാര്‍, വിമല്‍രാജ്, കാഞ്ഞിരംകുളം അസിസ്റ്റന്റ് സ ബ് ഇൻസ്‌പെക്ടര്‍ സതീഷ്കുമാര്‍, മാരായമുട്ടം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഗോല്‍ഗുത്താമിഷൻ പെന്തകോസ്ത് സഭയിലെ പാസ്റ്റര്‍മാരാണ് സാം രാജും സഹോദരൻ സമ്ബത്ത് രാജും സാം ജെ. വത്സലന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം ഇവരെ കസ്റ്റഡില്‍ എടുത്തിരുന്നു. അന്ന് ഒളിവില്‍പോയ സമ്ബത്ത് രാജിനെ അടുത്തദിവസമാണ് പിടികൂടിയത്.