നിരന്തരം ശല്യപ്പെടുത്തിയ മുന്‍കാമുകനെ പെണ്‍കുട്ടി കുത്തി

164

റാഞ്ചി: നിരന്തരം ശല്യപ്പെടുത്തിയ മുന്‍കാമുകനെ പെണ്‍കുട്ടി കുത്തി. കാമുകന്‍റെ സഹായത്തോടെ മുന്‍ കാമുകനെ വിക്രംശില എക്സ്പ്രസ് ട്രെയിനില്‍ ഇട്ട് പെണ്‍കുട്ടി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ട്രെയിന്‍ മുഗല്‍സാരായ്ക്കും ബക്സറിനും മധ്യേ എത്തിയപ്പോഴാണ് ആക്രമണം നടന്ന്.മഹീഷ് എന്നാണ് ആക്രമണത്തിന് ഇരയായ യുവാവിന്‍റെ പേര്. ഇയാളുമായി പെണ്‍കുട്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് മഹീഷിനെ വിട്ട് പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ട് സ്വദേശിയായ അങ്കിത് ദ്വിവേദിയുമായി പ്രണയത്തിലായി. തന്നെ കബളിപ്പിച്ച്‌ പോയ പെണ്‍കുട്ടിയെ വെറുതെ വിടാന്‍ മഹീഷും തയ്യാറായില്ല. ഇരുവരും ഒരുമിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് മഹീഷ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.ചിത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് മഹീഷ് പെണ്‍കുട്ടിയെ ട്രെയിനിലേക്ക് ക്ഷണിക്കുകയായിരുന്നു.മുഗല്‍സാരായില്‍ നിന്ന് നിന്ന് അങ്കിതിനൊപ്പം ട്രെയിനില്‍ കയറിയ പെണ്‍കുട്ടി മഹീനിനെ സമീപിച്ച്‌ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കത്തിയെടുത്ത് മഹീഷിനെ കുത്തുകയുമായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറയുന്നു.യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ റെയില്‍വേ പോലീസ് പെണ്‍കുട്ടിയെയും പുതിയ കാമുകനെയും കസ്റ്റഡിയില്‍ എടുത്തു. മഹീഷിനെ പോലീസ് തന്നെ ആര സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നും പോലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY