കൂടത്തായി കൊലപാതകം – ജോളിയെ ചോദ്യം ചെയ്തതോടെ പല നിര്‍ണായക വിവരങ്ങളും പുറത്ത്.

174

കോഴിക്കോട്: ബി എസ്എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണൊപ്പമാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നും കേസില്‍ ജോളിക്ക് പുറത്ത് നിന്ന് നിരവധി പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ജോളിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴും ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇനിയും പല നിര്‍ണായക വിവരങ്ങളും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

അതിനിടെ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി. ജോളി ഇടയ്ക്കിടെ കോയമ്പത്തൂരിലേക്ക് പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ് ഒപ്പമാണെന്നാണ് പോലീസ് കണ്ടെത്തിയത്.കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ഇടയ്ക്കിടെയുള്ള കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് പോലീസിന് ആദ്യമേ തന്നെ വിവരം ലഭിച്ചിരുന്നു.അറസ്റ്റിലാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ജോളി കോയമ്പത്തൂരില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

എന്‍ഐടി അധ്യാപികയാണെന്ന് കള്ളം പറഞ്ഞ ജോളി തന്‍റെ പിഎച്ച്ഡി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോയമ്പത്തൂരില്‍ പോയതെന്നാണ് വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം ജോളി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ട് ദിവസം കോയമ്പത്തൂരില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ ആറ് മാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കട്ടപ്പനയിലേക്കെന്ന് പറഞ്ഞാണ് ജോളി വീട്ടില്‍ നിന്ന് പോയതെന്നാണ് മകന്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ഓണക്കാലത്ത് ജോളി വീട്ടില്‍ ഇല്ലായിരുന്നുവെന്ന് മകന്‍ റോമോ റോയിയും പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസം മാത്രമേ കട്ടപ്പനയില്‍ ജോളി ഉണ്ടായിരുന്നുള്ളു. പിന്നീട് ജോണ്‍സണൊപ്പം കോയമ്പത്തൂരേക്ക് പോകുകയായിരുന്നു. ഇവര്‍ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോയതായും പോലീസ് കണ്ടെത്തി. ജോളിയുമായി ഏറ്റവും അധികം ഫോണില്‍ സംസാരിച്ച വ്യക്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജോളിക്ക് സിം എടുത്ത് നല്‍കിയതും ജോണ്‍സണാണ്.നേരത്തേ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ സൗഹൃദത്തിന്‍റെ പേരിലാണ് ജോളിയെ വിളിച്ചതെന്നായിരുന്നു ജോണ്‍സണിന്‍റെ പ്രതികരണം. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

കേസില്‍ ജോളിയെ വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീയെന്ന തഹില്‍സ്ദാറുമായി ജോണ്‍സണ് ബന്ധമുണ്ടോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ജോളി തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്ന് അറിഞ്ഞ ജയശ്രീ ഒരിക്കല്‍ തന്നെ വിളിച്ച് രക്ഷിക്കാന്‍ സഹായിക്കുമോ എന്ന ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്‍റെ ശബ്ദരേഖ തന്‍റെ കൈയ്യില്‍ ഉണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു.

അതേസമയം കോയമ്പത്തൂര്‍ യാത്രയില്‍ ജോണ്‍സണും കൂടി പങ്കാളിയാണെന്ന് തെളിഞ്ഞതോടെ ജോണ്‍സണെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ഇരുവരുടേയും യാത്രയുടെ ലക്ഷ്യമെന്തെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

അതിനിടെ കേസില്‍ ജോളിയുടെ മക്കളില്‍ നിന്ന് പോലീസ് മൊഴി എടുത്തു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്: ബി എസ്എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണൊപ്പമാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നും കേസില്‍ ജോളിക്ക് പുറത്ത് നിന്ന് നിരവധി പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി.. ജോളിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴും ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇനിയും പല നിര്‍ണായക വിവരങ്ങളും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

അതിനിടെ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി. ജോളി ഇടയ്ക്കിടെ കോയമ്പത്തൂരിലേക്ക് പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ് ഒപ്പമാണെന്നാണ് പോലീസ് കണ്ടെത്തിയത്. കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ഇടയ്ക്കിടെയുള്ള കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് പോലീസിന് ആദ്യമേ തന്നെ വിവരം ലഭിച്ചിരുന്നു.അറസ്റ്റിലാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ജോളി കോയമ്പത്തൂരില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

എന്‍ഐടി അധ്യാപികയാണെന്ന് കള്ളം പറഞ്ഞ ജോളി തന്‍റെ പിഎച്ച്ഡി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോയമ്പത്തൂരില്‍ പോയതെന്നാണ് വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം ജോളി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ട് ദിവസം കോയമ്പത്തൂരില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ ആറ് മാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഓണക്കാലത്ത് ജോളി വീട്ടില്‍ ഇല്ലായിരുന്നുവെന്ന് മകന്‍ റോമോ റോയിയും പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലേക്കെന്ന് പറഞ്ഞാണ് ജോളി വീട്ടില്‍ നിന്ന് പോയതെന്നാണ് മകന്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

രണ്ട് ദിവസം മാത്രമേ കട്ടപ്പനയില്‍ ജോളി ഉണ്ടായിരുന്നുള്ളു. പിന്നീട് ജോണ്‍സണൊപ്പം കോയമ്പത്തൂരേക്ക് പോകുകയായിരുന്നു. ഇവര്‍ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോയതായും പോലീസ് കണ്ടെത്തി. ജോളിയുമായി ഏറ്റവും അധികം ഫോണില്‍ സംസാരിച്ച വ്യക്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സിം എടുത്ത് നല്‍കിയതും ജോണ്‍സണാണ്.നേരത്തേ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൗഹൃദത്തിന്‍റെ പേരിലാണ് ജോളിയെ വിളിച്ചതെന്നായിരുന്നു ജോണ്‍സണിന്‍റെ പ്രതികരണം. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

കേസില്‍ ജോളിയെ വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീയെന്ന തഹില്‍സ്ദാറുമായി ജോണ്‍സണ് ബന്ധമുണ്ടോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ജോളി തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്ന് അറിഞ്ഞ ജയശ്രീ ഒരിക്കല്‍ തന്നെ വിളിച്ച് രക്ഷിക്കാന്‍ സഹായിക്കുമോ എന്ന ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്‍റെ ശബ്ദരേഖ തന്‍റെ കൈയ്യില്‍ ഉണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം കോയമ്പത്തൂര്‍ യാത്രയില്‍ ജോണ്‍സണും കൂടി പങ്കാളിയാണെന്ന് തെളിഞ്ഞതോടെ ജോണ്‍സണെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ഇരുവരുടേയും യാത്രയുടെ ലക്ഷ്യമെന്തെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

അതിനിടെ കേസില്‍ ജോളിയുടെ മക്കളില്‍ നിന്ന് പോലീസ് മൊഴി എടുത്തു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS