പത്തു വയസ്സുകാരിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ച ശേഷം കൊന്നുകത്തിച്ചു

152

മെക്‌സിക്കോ സിറ്റി: കാമുകന്‍റെയും ബന്ധുവിന്റേയും സഹായത്തോടെ പത്തുവയസ്സുകാരിയെ കൊന്ന് കത്തിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലാണ് സംഭവം. പത്ത് വയസുകാരി വിക്ടോറിയ മാര്‍ട്ടിനയാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ പെറ്റമ്മയുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ മിഷേല്‍ മാര്‍ട്ടിന്‍, (34), കാമുകന്‍ ഫാബിയന്‍ ഗോണ്‍സാലെസ് (30), ബന്ധു ജസീക്ക കെല്ലി (31) എന്നിവര്‍ പൊലീസ് പിടിയിലായി.
ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മയക്കു മരുന്ന് കുത്തിവെച്ച ശേഷം വിക്ടോറിയയെ ഫാബിയന്‍ ക്രൂരമായി പീഡിപ്പിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പിന്നീട് മിഷേലും ഫാബിയനും ജസീക്കയും ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞ് ബാത്ത്‌റൂമിലിട്ട് കത്തിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അപ്പാര്‍ട്ട്‌മെന്റ് പുറത്തുനിന്നും പൂട്ടി പിന്നിലത്തെ വാതിലിലൂടെ കെല്ലി രക്ഷപ്പെട്ടു. പൊലീസ് വീട്ടില്‍ കയറുമ്പോഴും കുട്ടിയുടെ ശരീരം പൂര്‍ണ്ണമായും കത്തിക്കഴിഞ്ഞിരുന്നില്ല. മൃതദേഹം മൂടിയ പുതപ്പില്‍ രക്തക്കറ കണ്ടെത്തി.
മിഷേലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ മിഷേല്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. തുടര്‍ന്നാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തതത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആല്‍ബുക്യൂര്‍ക്ക് പൊലീസ് ചീഫ് ജോര്‍ഡെന്‍ ഏഡെന്‍ ജൂനിയര്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY