ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകം – പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയേക്കുക്കുമെന്ന് സൂചന

26

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയേക്കുക്കുമെന്ന് സൂചന. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്കുന്നതാണ്. കണ്ണൂര്‍ യൂണിറ്റ് എസ്.പി കെകെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടത്തോട് എത്തി വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.

കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ എക്സിക്യൂട്ടീവ് അംഗം ഔഫ് അബ്ദുള്‍ റഹ്മാന്‍(29) ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 24ന് രാത്രി 11.15 ഓടെയാണ് സംഭവം നടന്നിരിക്കുന്നത്. നാളുകളായി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കേസില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എംഎസ്‌എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുണ്ടായി.

കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയത്.

NO COMMENTS