പാലക്കാട് ; എലപ്പുള്ളിയിൽ മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകം . ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ് ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ അബോധാവസ്ഥയിൽ കണ്ടെ ത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും കുഞ്ഞ് മരിച്ചു.സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നുമാണ് ആദ്യം ആസിയ പോലീസി നോടു പറഞ്ഞത്. പിന്നീട് പറഞ്ഞു കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്ന്. ഇതോടെ പാലക്കാട് കസബ പോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
വൈകുന്നേരത്തോടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് എത്തിയതിന് പിന്നാലെയാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിന് ബലപ്പെട്ടത്. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കുഞ്ഞിനെ താൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുക യായിരുന്നെന്ന് ആസിയ സമ്മതിച്ചു.