കൊല്ലം : കൊല്ലം ജില്ലയിൽ നിന്നും കാണാതായ മുഖത്തല സ്വദേശിനി സുചിത്ര പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടു.ബ്യൂട്ടീഷന് ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന സുചിത്ര ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്.
രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ല. ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് വാടക വീട്ടില്‍ വച്ച് ഇവര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസിന് ബോധ്യമായി.
സംഭവത്തില്‍ കുറ്റം സമ്മതിച്ച കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ രാമനാദപുരത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തി വരികയാണ് പോലീസ്.