ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി

184

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്റിലായിരുന്ന ഭര്‍ത്താവ് ജയില്‍ മോചിതനായി. സലാലയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍ തോമസാണ് 119 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായത്. സലാലയിലെ ബദറുല്‍ സമാന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു ചിക്കു. ലിന്‍സന്‍ അതേ ആശുപത്രിയില്‍ ക്ലയന്റ് റിലേഷന്‍സ് ഓഫീസറായിരുന്നു.
നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ലിന്‍സന്‍ പറഞ്ഞു. അധികൃതര്‍ നല്ല രീതിയിലായിരുന്നു പെരുമാറിയത്. ചിക്കുവിന്റെ ഘാതകരെ കണ്ടെത്താന്‍ പൊലീസ് കഴിയുമെന്ന് ലിന്‍സന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഒമാനിലെ സലാലയില്‍ വച്ചാണ് ഗര്‍ഭിണിയായ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ചത്. അങ്കമാലി സ്വദേശിയായ ചിക്കു നാലു വര്‍ഷമായി ഒമാനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരു

NO COMMENTS

LEAVE A REPLY