തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. 15 വെന്ററിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും ഒരെണ്ണം പോലും മുരുകന് നല്‍കാന്‍ തയ്യാറായില്ലെന്ന് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസിന് റിപ്പോര്‍ട്ട് നല്‍കി. 34 വെന്റിലേറ്ററുകളാണ് മെഡിക്കല്‍ കോളജില്‍ ആകെയുള്ളത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നാന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയായിരുന്നു.