മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂൾ – ഏറ്റവും കുറഞ്ഞ ഫീസ് – പ്ലേ സ്കൂൾ മുതൽ ഏഴാം – ക്ലാസ് വരെ – പ്രവേശനം ആരംഭിച്ചു.

821

തിരുവനന്തപുരം : 43 വർഷത്തെ പരാമ്പര്യമുള്ള തിരുവനന്തപുരം – തൈക്കാട് – ഡി പി ഐയ്ക്ക് സമീപം പ്രവർത്തിക്കുന്ന – മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂളിൽ ഏറ്റവും കുറഞ്ഞ ഫീസോടുകൂടി പ്രവേശനമാരംഭിച്ചു. എല്ലാവിധ വിദ്യാഭ്യാസ സൗകര്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്ലേ – സ്കൂൾ മുതൽ ഏഴാം – ക്ലാസ് വരെയുണ്ട്

സ്മാർട്ട് ക്ലാസ്സ്റും – ലൈബ്രെറി – സയൻസ് ലാബ് – കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ സങ്കേതിക വിദ്യകളും കുട്ടികളുടെ കലാ കായിക പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി കരാട്ടെ – ഡാൻസ് – ബാറ്റ്മിൻറൺ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജീവമായി തന്നെ നില നിൽക്കുന്നു
.നിലവിൽ ഏഴാം ക്ലാസ്സിൽ നിന്ന് എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നവർക്ക് തുടർ പഠനത്തിനായി തിരുവനന്തപുരം നെട്ടയത്തു മുസ്ലിം അസോസിയേഷൻ തന്നെ നടത്തുന്ന എ .ആർ സ്കൂളിലേക്ക് അഡ്മിഷൻ ഫീസില്ലാതെ തന്നെ പ്രവേശിക്കാവുന്നതാണ്.

ജാതി മത ഭേദ മെന്യേ തുല്യപരിഗണന നൽകുന്ന ഈ സ്കൂളിൽ നിരവധി കലാ കായിക പ്രതിഭകളെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷത്തെ ബോക്സിങ് നാഷണൽ ലെവൽ വിന്നറായ സായി കൃഷ്ണ ഈ സ്കൂളിന് അഭിമാനമായി. അതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
.

NO COMMENTS