കോഴിക്കോട്: കെ.എം. മാണി യുഡിഎഫ് വിട്ട പ്രശ്നത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്നു മുസ്‌ലിം ലീഗ്. കോണ്‍ഗ്രസില്‍ യോജിപ്പ് അനിവാര്യമാണെന്നും, ഭിന്ന സ്വരങ്ങള്‍ മുന്നണിക്കു പ്രശ്നമാകുന്നെന്നും ലീഗ്അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മാണിയുടെ വിഷയത്തില്‍ ഇടപെട്ടിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടുതന്നെയാണ് ലീഗ് മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്നു തീരുമാനിച്ചത്.
സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ലീഗ് പ്രമേയം പാസാക്കി. ഭരണമാറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫും അബ്കാരി ലോബിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കി. കേരളത്തില്‍ വീണ്ടും മദ്യമൊഴുക്കാന്‍ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നു. മദ്യ നയം തകിടംമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ലീഗ് മുന്നറിയിപ്പ് നല്‍കി.
നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.