മലപ്പുറം : ജസ്റ്റിസ് ജി.ശിവരാജനെ സോളാര്‍ അന്വേഷണ കമ്മിഷനായി നിയമിച്ചത് വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ കത്തുകള്‍ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടിയേയും മറ്റുനേതാക്കളേയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഭരണപക്ഷം ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി. സരിത എഴുതിയ പല കത്തുകളില്‍ ഏതാണ് കമ്മിഷന്‍ തെളിവായി സ്വീകരിച്ചതെന്നുപോലും വ്യക്തമല്ലെന്ന് യോഗശേഷം ദേശീയസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. സോളര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ വിപുലമായ ക്യാംപെയ്നുകള്‍ സംഘടിപ്പിക്കാനും ലീഗ് തീരുമാനിച്ചു.