ഹൈദരലി തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ ; കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറി

293

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തിരഞ്ഞെടുത്തു. പി.കെ.കെ ബാവക്ക് പകരം മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. എം.എല്‍.എമാരായ എം.കെ മുനിര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം. ഷാജി, സി.പി ചെറിയ മുഹമ്മദ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി എന്നിവരാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളിലെ പുതുമുഖങ്ങള്‍.
ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെ.പി മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തിരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗങ്ങളാകുന്നത്.

NO COMMENTS