ഏകീകൃത സിവില്‍കോഡ് അപ്രായോഗികം : മുസ്ലീംലീഗ്

203

കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് അപ്രായോഗികമെന്ന് മുസ്ലീംലീഗ്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുവാന്‍ ബി.ജെ.പി നീക്കം നടത്തുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ നീക്കത്തില്‍ ദുഷ്ടലാക്കാണുള്ളതെന്നും ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.തീവ്രവാദ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ അമിതാവേശം കാണിക്കുന്നുവെന്നും, ഇത് കാണിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മതസ്പര്‍ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ ആരും പഠിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കുറ്റത്തിന് യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ല. ന്യൂനപക്ഷ സംഘടനകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY