സഹകരണസമരത്തില്‍ സുധീരന്‍റ നിലപാടിനെ തള്ളി ലീഗ്

266

സഹകരണസമരത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍റ നിലപാടിനെ തള്ളി ലീഗ്. പൊതുപ്രശ്നങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു വത്യസ്ത അഭിപ്രായങ്ങല്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും മജീദ് മലപ്പുറത്തു പറഞ്ഞു.സഹകരണപ്രശ്നത്തില്‍ എല്‍ഡിഎഫുമായി യോജിച്ച്‌ സമരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള സമരമെന്നാല്‍ സംയുക്തസമരമല്ല. ബിജെപിയുടെ ശൈലി സിപിഎം ഉപേക്ഷിക്കണം. തങ്ങള്‍ അധികാരത്തിലില്ലാത്ത ജില്ലാ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാനാണ് സിപിഎം ശ്രമമെന്നും സുധീരന്‍ വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY